മലപ്പുറം ചീക്കോട് പഞ്ചായത്ത് കുളത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala Local News

മലപ്പുറം: ചീക്കോട് പഞ്ചായത്ത് കുളത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. കൊക്കറാമൂച്ചി വടക്കേതൊടി ഉമ്മറിന്റെ മകൻ കെ.അഹമ്മദ് കബീര്‍ ആണ് മരിച്ചത് . ഉച്ചക്ക് മദ്രസ വിട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിററങ്ങിയതായിരുന്നു. ഒളവട്ടൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. കുട്ടിക്ക് നീന്തല്‍ അറിയില്ലെന്നാണ് വിവരം. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഴക്കാട് േപാലീസ് എത്തി ഇൻക്വസ്റ്റ് നടത്തി.

മെറ്റാരു സംഭവത്തില്‍ മലപ്പുറം പാണ്ടിക്കാട് വിയാത്രപ്പടിയില്‍ സ്വകാര്യ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു . ആരുടെയും പരിക്ക് ഗുരുതരമല്ല . പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു . ബസ് ബ്രേക്കിട്ടപ്പോള്‍ സൈഡിലേക്ക് തെന്നിമാറിയാണ് അപകടമുണ്ടായത് .

Leave a Reply

Your email address will not be published. Required fields are marked *