കൊച്ചി: സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കാനുള്ള സിനഡ് സമ്മേളനത്തിന് നാളെ കൊച്ചി ആസ്ഥാനത്ത് തുടക്കം. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുന്നത്. സീറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള 55 ബിഷപ്പുമാര്‍ ജനുവരി 13 വരെ നീണ്ടു നില്ക്കുന്ന സിനഡ് സമ്മേളനത്തില്‍ പങ്കെടുക്കും.
പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിക്കുക സമ്മേളനത്തിന്റെ രണ്ടാം ദിനമായിരിക്കും. 80 വയസിന് താഴെയുള്ള 52 ബിഷപ്പുമാര്‍ക്കാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം ഉള്ളത്. ആറ് റൗണ്ട് വോട്ടെടുപ്പ് നടക്കും. ആദ്യ റൗണ്ടില്‍ തന്നെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാള്‍ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പാകും.
പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, തലശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, താല്‍ക്കാലിക അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ തുടങ്ങി മുതിര്‍ന്ന ബിഷപ്പുമാരാണ് പരിഗണനയിലുള്ളത്.