കൊല്ലം: സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ നിഷ്ക്രിയമെന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ഫേബ സുദർശനൻ. സാമ്പത്തിക ബാധ്യതയാല്‍ കര്‍ഷക ആത്മഹത്യകള്‍ ആവര്‍ത്തിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറിനും കൃഷി വകുപ്പിനുമെതിരെ നരഹത്യക്ക് കേസെടുക്കാന്‍ നീതിപീഠങ്ങള്‍ സ്വയം തയാറാകണം. കർഷകസമൂഹം വലിയ പ്രതിസന്ധിയിലൂടെ ആണ് കടന്നുപോകുന്നത്. സാമൂഹ്യസുരക്ഷ പെന്‍ഷനുകളും മാസങ്ങളായി മുടങ്ങിയിരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വിതരണവും പ്രതിസന്ധിയിലാണ്. സംസ്ഥാനത്തെ പണം മുഴുവന്‍ ആഘോഷങ്ങള്‍ക്കായി സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു. പാവപ്പെട്ട കര്‍ഷകരെയോ സാമൂഹ്യ സുരക്ഷ പരിധിയില്‍ വരുന്ന സ്ത്രീകളെയോ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും ഫേബ പറഞ്ഞു.
ആവർത്തിക്കപ്പെടുന്ന ആത്മഹത്യകൾ; സർക്കാർ നിഷ്ക്രിയം: മഹിളാ കോൺഗ്രസ്
