മാഹി: മാഹിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. കാസർഗോഡ് നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയവരുടെ കാറാണ് കത്തിയത്. കെ.എൽ 60 ഇ 2299 സ്വിഫ്റ്റ് ഡിസൈർ കാറാണ് കത്തിയത്.ദേശീയപാത മാഹി മുണ്ടോക്ക് കവലയ്ക്ക് സമീപം കൈ ഗാലറി ടൈൽസ് ഷോപ്പിന് മുന്നിൽ വച്ചാണ് തീ പിടിച്ചത്. വ്യാഴാഴ്ച്‌ച രാത്രി 9.45നാണ് സംഭവം. കാസർകോഡ് പട്ല സ്വദേശി മൂസയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ മൂന്നു പേരാണുണ്ടായിരുന്നത്. കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ടയുടനെ റോഡരികിൽ നിർത്തി യാത്രക്കാർ ഇറങ്ങിയോടി.തുടർന്ന് മാഹി ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. കാറിന്റെ എൻജിനും ഉൾഭാഗവും പൂർണമായും കത്തി നശിച്ചു. മാഹി എസ്.ഐ റെനിൽകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.
മാഹിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു
