മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സോളാർ എക്സ്പ്ലോസീവ് കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. നാഗ്പൂരിലെ ബസാർഗാവ് ഗ്രാമത്തിലുള്ള സോളാർ എക്സ്പ്ലോസീവ് കമ്പനിയിലാണ് സ്ഫോടനമുണ്ടായത്.
ഇന്നു രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. കമ്പനിയിലെ കാസ്റ്റ് ബൂസ്റ്റർ പ്ലാന്റിൽ പാക്ക് ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്ന് നാഗ്പൂർ (റൂറൽ) പൊലീസ് സൂപ്രണ്ട് പറഞ്ഞു.