മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്കെതിരെ നടന്ന ആക്രമണം: എസ് എഫ് ഐ പ്രതിഷേധ പ്രകടനം നടത്തി

Kerala

തൃശ്ശൂർ :എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസറിന് നേരെ കെഎസ്‌യു-ഫെട്ടേണിറ്റി പ്രവർത്തകർ ആക്രമണം നടത്തിയെന്ന് ആരോപിച്ച് എസ്എഫ്ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി വൈ എ എഫ് ഐ ജില്ല വൈസ് പ്രസിഡൻറ് എം ജി ഗിരിലാൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.എസ്എഫ്ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി കോർപ്പറേഷൻ പരിസരത്ത് സമാപിച്ചു. ജില്ല പ്രസിഡന്റ്‌ ആർ വിഷ്ണു അധ്യക്ഷനായി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജിഷ്ണു സത്യൻ, അനന്തു എം ആർ, തുടങ്ങിയവർ നേതൃത്വം കൊടുത്ത പ്രതിഷേധ പ്രകടനത്തിൽ ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ നിന്നായി നൂറോളം നൂറോളം പ്രവർത്തകർ പങ്കെടുത്തു.

എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസറിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ ക്യാമ്പസുകളിൽ നാളെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ് എഫ് ഐ ജില്ല സെക്രട്ടറി ജിഷ്ണു സത്യൻ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *