മഹാരാജാസിലെ സംഘർഷം സർക്കാർ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി ആർ ബിന്ദു. പ്രശ്ന പരിഹാരത്തിനായി നേരിട്ട് ഇടപെടുമെന്നും മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം വിളിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പുതിയ പ്രിൻസിപ്പൽ കാര്യക്ഷമമായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും ആർ ബിന്ദു പറഞ്ഞു. മസ്കുലാർ ഡിസ്ട്രോഫി രോഗ ബാധിതർക്ക് പെൻഷൻ നൽകുന്നത് സാമൂഹ്യ നീതി വകുപ്പ് അല്ലെന്നും പെൻഷൻ മുടങ്ങിയിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും അവർ പറഞ്ഞു. ‘അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അവർ തന്നെ ബന്ധപ്പെടേണ്ടതായിരുന്നു. ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. മസ്കുലാർ ഡിസ്ട്രോഫി രോഗ ബാധിതർക്ക് സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്’ മന്ത്രി കൂട്ടിച്ചേർത്തു
മഹാരാജാസിലെ സംഘർഷം സർക്കാർ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി ആർ ബിന്ദു
