ഭോപ്പാല്‍: രാഹുല്‍ ഗാന്ധിനയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കുമെന്ന സൂചന നല്‍കി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമല്‍നാഥ്.ഭാരത് ജോഡോ യാത്ര മധ്യപ്രദേശില്‍ പ്രവേശിക്കുമ്ബോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനങ്ങളും അതില്‍ ഭാഗമാകണമെന്നും കമല്‍നാഥ് എക്‌സില്‍ കുറിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടർന്ന് കമല്‍നാഥിനെ പിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. രാജ്യസഭാ സീറ്റ് നിരസിക്കപ്പെട്ടതിന് പിന്നാലെ കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാല്‍ മധ്യപ്രദേശിലെ നേതാക്കള്‍ കമല്‍നാഥിനെ ബിജെപിയില്‍ എടുക്കുന്നതിനെതിരെ രംഗത്തുവന്നിരുന്നു. താൻ ബിജെപിയില്‍ ചേരില്ലെന്ന് കമല്‍നാഥ് തിങ്കളാഴ്ച ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞിരുന്നു.