മധ്യപ്രദേശിലെ ഹാർദയിൽ പടക്ക നിർമാണ ശാലയിൽ നടന്ന സ്ഫോടനത്തിൽ ആറ് പേർ മരിച്ചു, 59 പേർക്ക് പരിക്കേറ്റു. നിരവധി സ്ഫോടനങ്ങൾ ഒന്നിന് പുറകെ ഒന്നായി നടന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. 70 ആംബുലൻസുകൾ സംഭവസ്ഥലത്തെത്തി.