നോർത്ത് പറവൂർ നഗരസഭ മുസിരീസ് ലൈബ്രറിയുടെ നേതൃത്വത്തിൽ കഥാകൃത്തും നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകൻ, പത്രാധിപർ എന്നീ നിലയിൽ പ്രവർത്തിച്ച് നമ്മളിൽ നിന്നും യാത്രയായ മലയാള സാംസ്ക്കാരിക രംഗത്തെ ചാലകശക്തിയായിരുന്ന എം.ടി വാസുദേവൻ നായർ അനുസ്മരണ സമ്മേളനം പറവൂരിൽ നടന്നു.. പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് പ്രസിഡൻ്റ് എം.ജെ. രാജു അദ്ധ്യക്ഷനായി. വിദ്യഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ കെ. ജെ ഷൈൻ ടീച്ചർ പ്രസംഗിച്ചു. ഡോ. ഗീതാ സ്വരാജ് അനുസ്മരണ പ്രഭാഷണം നടത്തി. എഴുത്തുകാരി പറവൂർ ബെസ്സി ലാലൻ എഴുതിക പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് നൽകുന്ന ചടങ്ങും നടന്നു.