കോതമംഗലം :മാർ അത്തനേഷ്യസ് കോളജിലെ സാംഖ്യ ശാസ്ത്ര വകുപ്പുകളുടെ കൂട്ടായ്മയായ “സാംഖ്യയാൻ” ൻ്റെ ഈ അക്കാദമിക വർഷത്തെ പ്രവർത്തനങ്ങളുടെ ഉത്ഘാടനം നടന്നു. മുവാറ്റുപുഴ നിർമ്മല കോളേജ് റിട്ട. അദ്ധ്യാപകൻ ഡോ. ജോണി സ്കറിയ ദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് “ഡാറ്റ:ആസൂത്രണത്തിൻ്റെ അവിഭാജ്യ ഘടകം” എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി. കോളേജിൽ നാല് പതിറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന, സാംഖ്യ ശാസ്ത്ര വകുപ്പിൻ്റെ പ്രവർത്തനങ്ങളെയും, ഇവിടെ നിന്നു പുറത്തിറങ്ങുന്ന വിദ്യാർഥികളുടെ നിലവാരത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുള്ള പൂർവ വിദ്യാർഥികളുടെ പങ്കാളിത്തം, പുതിയ വിദ്യാർഥികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിന് പ്രയോജനപ്പെടുത്തണമെന്ന് അദേഹം ഓർമിപ്പിച്ചു. കോളേജ് റിസേർച്ച് ഡീൻ ഡോ. രാജേഷ് കെ തുമ്പക്കര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. നിധി. പി. രമേശ്, ശാരി തോമസ്, ജിജി പൗലോസ്, എൽബി ഏലിയാസ്, ഡോ. ജിറ്റോ ജോസ് എന്നിവർ ചടങ്ങിന് നേതൃത്വം കൊടുത്തു
എം. എ. കോളേജിൽ സാംഖ്യ ശാസ്ത്ര വിഭാഗം കൂട്ടായ്മയുടെ ഉത്ഘാടനം
