അതിശയിപ്പിച്ച് ലൂണാർ ഹാലോ ; കേരളത്തിലെ വിവിധ ഇടങ്ങളിൽ ദൃശ്യമായി

Breaking Global

കേരളത്തിലെ വിവിധ ഇടങ്ങളിൽ ചന്ദ്രന് ചുറ്റും പ്രത്യേക വലയം രൂപപ്പെടുന്ന ലൂണാർ ഹാലോ ദൃശ്യമായി. വെള്ളിയാഴ്ച രാത്രി ഏകദേശം 9 മണിയോടുകൂടിയാണ് ചന്ദ്രന് ചുറ്റും പ്രത്യേക വലയം രൂപപ്പെട്ടത്. ഇന്ത്യയിലും മറ്റു വിവിധ രാജ്യങ്ങളിലും ഈ വലയം ദൃശ്യമായി.
അന്തരീക്ഷത്തിന്റെ ഉയര്‍ന്ന പാളികളിലെ ഐസ് പരലുകളില്‍ തട്ടി പ്രകാശം അപവര്‍ത്തനം സംഭവിക്കുമ്പോഴാണ് ലൂണാർ ഹാലോ ദൃശ്യമാവുന്നത്. “മൂൺ ഹാലോ”, “മൂൺ റിംഗ്” അല്ലെങ്കിൽ “22° ഹാലോ” എന്നിങ്ങനെ വിവിധ പേരുകളിൽ ഈ അന്തരീക്ഷ പ്രതിഭാസം അറിയപ്പെടാറുണ്ട്. കൊടുങ്കാറ്റുകൾ സംഭവിക്കുന്നതിന് മുമ്പ് കാണുന്ന അടയാളങ്ങളായും ചിലയിടങ്ങളിൽ ലൂണാർ ഹാലോ അറിയപ്പെടുന്നു.
20,000 അടി മുതൽ 40,000 അടി വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിറസ് അല്ലെങ്കിൽ സിറോസ്ട്രാറ്റസ് മേഘങ്ങളിൽ ഐസ് പരലുകൾ വഴി പ്രകാശം പ്രതിഫലിപ്പിക്കുകയും ചിതറുകയും ചെയ്യുമ്പോൾ ഒരു ചാന്ദ്ര പ്രഭാവലയം സൃഷ്ടിക്കപ്പെടുന്നു. ഈ പ്രത്യേക പ്രഭാവലയമാണ് ലൂണാർ ഹാലോ.

Leave a Reply

Your email address will not be published. Required fields are marked *