കെട്ടിടത്തിലെ കോൺഗ്രീറ്റ് അടർന്ന് വീണു; കോട്ടയത്ത് ലോട്ടറി കച്ചവടക്കാരൻ മരിച്ചു

Breaking Kerala

കോട്ടയം: കെട്ടിടത്തിലെ കോൺഗ്രീറ്റ് അടർന്ന് വീണ് ഒരാൾ മരിച്ചു. ചങ്ങനാശേരി പായിപ്പാട് പള്ളിച്ചിറക്കവല പള്ളിത്താച്ചിറ കല്ലുപ്പറമ്പ് വീട്ടിൽ കെജെ എബ്രഹാമിന്റെ മകൻ ലോട്ടറി കച്ചവടം നടത്തുന്ന ജിനോ കെ എബ്രഹാം (46) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെയാണ് ദാരുണമായ സംഭവം.

നഗരത്തിലെ രാജധാനി ഹോട്ടലിന്റെ ജനലിനോട് ചേർന്ന് നിർമിച്ചിരുന്ന കോൺക്രീറ്റ് ബീമാണ് അടർന്ന് റോഡിൽനിന്ന ജിനോയുടെ തലയിൽ വീണത്. കെട്ടിത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരനാണ് ജിനോ. വ്യാഴാഴ്ച രാത്രിയിൽ ജോലിയ്ക്ക് ശേഷം വീട്ടിലേയ്ക്കു പോകാൻ നിൽക്കുകയായിരുന്നു ജിനോ. ഈ സമയത്താണ് ബീമുകളിൽ ഒന്ന് അടർന്ന് ജിനോയുടെ തലയിൽ വീണത്. തൽക്ഷണം മരണം സംഭവിച്ചതായി നാട്ടുകാർ പറഞ്ഞു. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *