ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Local News

അതിരമ്പുഴ കോട്ടമുറി, പ്രിയദർശിനി കോളനി ഭാഗത്ത് തോട്ടിമാലിയിൽ വീട്ടിൽ അച്ചു സന്തോഷ് (27) എന്നയാൾക്കെതിരെയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാള്‍ കോട്ടമുറി ഭാഗത്തുള്ള ഷാപ്പിന് മുൻവശം മീൻതട്ട് വയ്ക്കാൻ ഷാപ്പ് മാനേജർ സമ്മതിക്കാത്തതിനുള്ള വിരോധം നിമിത്തം ഷാപ്പിലെ ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ക്രൈം 1796/2023 കേസിലെ മുഖ്യ പ്രതിയാണ്. വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ഏറ്റുമാനൂർ സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കേണ്ടതാണ്.
എസ്.എച്ച്. ഓ ഏറ്റുമാനൂർ : 9497987075
എസ്.ഐ ഏറ്റുമാനൂർ : 9497980318
ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ : 0481 2535517.

Leave a Reply

Your email address will not be published. Required fields are marked *