ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും. സ്ഥാനാർത്ഥി പട്ടിക തയാറാക്കിനൽകാൻ ജില്ലാ കൗണ്‍സിലുകൾ ചേരാൻ ഇന്നത്തെ സംസ്ഥാന എക്സിക്യൂട്ടിവ് നിർദ്ദേശം നൽകും.തിരുവനന്തപുരം മണ്ഡലത്തിൽ പന്ന്യൻ രവീന്ദ്രനോടൊപ്പം മന്ത്രി ജി ആർ അനിലിനെയും പരിഗണിക്കുന്നുണ്ട്. സിപിഐഎം സ്ഥാനാർത്ഥികളെ തീരുമാനിച്ചതിന് പിന്നാലെയാണ് സിപിഐയും സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കുന്നത്.
ജില്ലകളിൽ നിന്ന് മൂന്നംഗ സാധ്യതാ പട്ടിക സ്വീകരിച്ച് സംസ്ഥാന നേതൃയോഗങ്ങൾ ചർച്ചചെയ്ത് അന്തിമ തീരുമാനം എടുക്കുന്നതാണ് പാർട്ടിയുടെ രീതി. ഇതുപ്രകാരം ജില്ലാ കൗണ്‍സിൽ ചേർന്ന് പട്ടിക തയാറാക്കി നൽകാൻ സംസ്ഥാന എക്സിക്യൂട്ടിവ് നിർദ്ദേശം നൽകും