കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തരംഗം ഉണ്ടാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. 2019 ലെ സാഹചര്യം മാറി. 2004 ആവർത്തിക്കും.ടി പി വധക്കേസ് വടകരയിൽ ചർച്ചയാകില്ല. വടകര, കോഴിക്കോട് മണ്ഡലങ്ങൾ ഇത്തവണ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പി എ മുഹമ്മദ് റിയാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ദേശീയ തലത്തിൽ ബിജെപി സർക്കാരിനെ താഴെയിടുമെന്നും മന്ത്രി പറഞ്ഞു.
കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ആൻ്റോ ആൻ്റണി കെ സുരേന്ദ്രൻ എന്ന് തെറ്റായി അഭിസംബോധന ചെയ്തതിനെ മുഹമ്മദ് റിയാസ് പരിഹസിച്ചു.ഒരു എംപിക്ക് പോലും കെപിസിസി പ്രസിഡന്റിനെ മാറിപ്പോകുന്ന സ്ഥിതിയാണ്. കെപിസിസി പ്രസിഡന്റും സംസ്ഥാന അധ്യക്ഷനും പറയുന്നത് ഒന്നുതന്നെയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.