വ്യാജ വാർത്തകൾ തടയാനുള്ള നീക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോർത്ത് ഗൂഗിൾ

National Technology Uncategorized

വ്യാജ വാർത്തകൾ തടയാനുള്ള നീക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോർത്ത് ഗൂഗിൾ. പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആധികാരികമായ വിവരങ്ങൾ ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. ഗൂഗിൾ സെർച്ച്, യൂട്യൂബ് എന്നിവയിലൂടെ വിശ്വാസയോഗ്യമായ തെരഞ്ഞെടുപ്പ് വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് ഗൂഗിളിന്റെ തീരുമാനം.രാജ്യത്തെ മാധ്യമ സ്ഥാപനങ്ങളുടേയും ഫാക്ട് ചെക്കർമാരുടേയും കൺസോർഷ്യമായ ഇന്ത്യ ഇലക്ഷൻ ഫാക്ട് ചെക്കിങ് കളക്ടീവായ ‘ശക്തി’ യ്ക്കും ഗൂഗിൾ പിന്തുണ നൽകും. ‘ശക്തി’യുടെ സഹായത്തോടെ ഓൺലൈനിലെ തെറ്റായ വിവരങ്ങൾ കണ്ടെത്താൻ കഴിയുമെന്നാണ് ഗൂഗിളിന്റെ കണക്കുകൂട്ടൽ.ശക്തി പ്രൊജക്ടിൻ്റെ ഭാഗമായി മാധ്യമ സ്ഥാപനങ്ങൾക്കും ഫാക്ട് ചെക്കർമാർക്കും ഫാക്ട് ചെക്കിങ് രീതികളും ഡീപ്പ് ഫേക്ക് ഡിറ്റക്ഷനും സംബന്ധിച്ച പരിശീലനം ഗൂഗിൾ നൽകും. കൂടാതെ ഗൂഗിളിൻ്റെ ഫാക്ട് ചെക്ക് എക്സ്പ്ലോറർ പോലുള്ള ടൂളുകൾ പരിചയപ്പെടുത്തും. ഇത് കൂടുതൽ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ.കൂടാതെ യൂട്യൂബിലെ എഐ നിർമിത ഉള്ളടക്കങ്ങളെല്ലാം ലേബൽ ചെയ്യും. ജെമിനി പോലുള്ള എഐ ഉൽപന്നങ്ങളിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങൾക്ക് നിയന്ത്രണം വരുത്തുമെന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *