പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗൃഹസമ്പർക്കത്തിനു ഒരുങ്ങി സിപിഎം. നവകേരള സദസ്സിൽ പങ്കെടുക്കാത്തവരുടെ മനസ്സറിയാൻ എന്ന പേരിലാണ് ഗൃഹസമ്പർക്ക പരിപാടി നടത്തുക.
വിവിധ രാഷ്ട്രീയ വിവാദങ്ങളുടെ സാഹചര്യത്തിൽ സർക്കാരിനെക്കുറിച്ചുള്ള പ്രതികരണം അറിയുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി, ക്ഷേമപെൻഷൻ മുടങ്ങിയതിൽ ഉൾപ്പെടെ കേന്ദ്രത്തിന്റെ പങ്ക്, പ്രതിസന്ധിയിലും കൈവരിച്ച നേട്ടങ്ങൾ തുടങ്ങിയവ വിവരിക്കുന്ന ലഘുലേഖ വീടുകളിൽ നൽകും. ഫെബ്രുവരി ഒന്നു മുതൽ 5 വരെയുള്ള ഗൃഹസമ്പർക്കത്തിനൊപ്പം പഞ്ചായത്തു തലത്തിൽ പാർട്ടി നേതാക്കൾ പങ്കെടുക്കുന്ന സ്ഥലം പ്രമുഖരുടെ പ്രത്യേക യോഗങ്ങളും നടത്തിയേക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗൃഹസമ്പർക്കത്തിനു ഒരുങ്ങി സിപിഎം
