ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍
കേന്ദ്ര നീക്കം. ബില്‍ പാസാക്കിയെങ്കിലും ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാത്തതിനാല്‍ നിയമം നടപ്പായിട്ടില്ല. ഭേദഗതിക്ക് അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാന്‍ പോര്‍ട്ടല്‍ സജ്ജമാക്കും. സംസ്ഥാന സര്‍ക്കാറുകളുടെ ഇടപെടലില്ലാതെ പൗരത്വം നല്‍കാനാണ് കേന്ദ്രത്തിന്റെ നീക്കം.പൗരത്വ നിയമത്തിലെ ഭേദഗതിയെ കേരളം അടക്കം സംസ്ഥാനങ്ങള്‍ എതിര്‍ത്തിരുന്നു. വലിയ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്നാണ് ബില്ലുകള്‍ പാസായിട്ടും തുടര്‍ നടപടികളിലേക്ക് കേന്ദ്രം കടക്കാതിരുന്നതും. ചട്ടക്കൂട് ഉള്‍പ്പടെ വിജ്ഞാപനവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.