ഡല്‍ഹി: ലോക്‌സഭയിലുണ്ടായ സുരക്ഷാ വീഴ്ച്ചയെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളം മൂലം സഭ വീണ്ടും നിര്‍ത്തി വച്ചു. പതിനഞ്ച് എംപിമാരെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. നാലു പേരും കേരളത്തില്‍ നിന്നുള്ളവരാണ്. ഡീന്‍ കുര്യാക്കോസ്, ടി എന്‍ പ്രതാപന്‍, രമ്യാ ഹരിദാസ്, ഹൈബി ഈഡന്‍, ജ്യോതിമണി എന്നിവര്‍ക്കെതിരെയാണ് നടപടി. ജ്യോതിമണി തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിയാണ്. സുരക്ഷാ വീഴ്ചയെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ വരണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധിച്ചത്. ഇത്തരം സംഭവങ്ങള്‍ പാര്‍ലമെന്റിന്റെ തുടക്കം മുതല്‍ ഉണ്ടാകുന്നതെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു. ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
ലോക്സഭയിൽ പതിനഞ്ച് പ്രതിപക്ഷ എംപിമാർക്ക് സസ്‌പെൻഷൻ; അഞ്ചുപേർ മലയാളികൾ
