ലോണ്‍ കുടിശ്ശിക തിരിച്ചടച്ച ശേഷവും ഭീഷണിപെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി;സംഭവം കോട്ടയത്ത്

Kerala Local News

കോട്ടയം: മുടങ്ങിയ ലോണ്‍ കുടിശ്ശിക തിരിച്ചടച്ചിട്ടും കര്‍ണാടക ബാങ്കിന്റെ ഭീഷണി ഭീഷണിയെ തുടര്‍ന്ന് ഗൃഗനാഥന്‍ ജീവനൊടുക്കിയെന്ന് പരാതി.കോട്ടയം കുടയംപടിയില്‍ അഭിരാമത്തില്‍ കെ സി ബിനുവാണ് മരിച്ചത്. ബാങ്ക് മനേജര്‍ പ്രദീപിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കുടയംപടിയില്‍ വ്യാപാര സ്ഥാപനം നടത്തിവരുകയായിരുന്നു ബിനു. ബാങ്കില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ബിസിനസ് ലോണ്‍ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയപ്പോള്‍ നിരന്തരം ഭീഷണിയുണ്ടായി. മാനേജരും ജീവനക്കാരും വ്യാപാര സ്ഥാപനത്തിലെത്തി ഭീഷണി തുടര്‍ന്നു. മാനസികമായും തളര്‍ത്തി. രണ്ട് മാസത്തെ കുടിശ്ശിക അടച്ചു തീര്‍ത്തിട്ടും ഭീഷണി തുടര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *