കെ.എസ്.ആര്‍.ടി.സി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി ആഘോഷങ്ങള്‍ക്കല്ല, ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് കോടതി പറഞ്ഞു. നിങ്ങള്‍ ആഘോഷിക്കുമ്ബോള്‍ മറ്റു ചിലര്‍ ബുദ്ധിമുട്ടുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി,
അതേസമയം സാമ്ബത്തിക പ്രതിസന്ധിയാണ് പെൻഷൻ വിതരണത്തിന് തടസമെന്ന് ഓണ്‍ലൈനായി ഹാജരായ ചിഫ് സെക്രട്ടറി വി. വേണു. കോടതിയെ അറിയിച്ചു. സംസ്ഥാനം ഗുരുതര സാമ്ബത്തിക പ്രതിസന്ധിയിലാണെന്നും ദൈനംദിന കാര്യങ്ങള്‍ക്ക് പോലും പണമില്ലാത്ത സ്ഥിതിയുണ്ടെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. ദൈനംദിന കാര്യങ്ങള്‍ക്ക് പോലും പണമില്ല സംസ്ഥാനം ഗുരുതര സാമ്ബത്തിക പ്രതിസന്ധിയിലാണ്. ദൈനംദിന കാര്യങ്ങള്‍ക്കു പോലും പണമില്ലാത്ത സ്ഥിതിയുണ്ടെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.രണ്ടുമാസത്തെ കെ.എസ്.ആര്‍.ടി.സി പെൻഷൻ കുടിശിക നല്‍കാനുണ്ട്. ഒക്ടോബര്‍ മാസത്തെ പെൻഷൻ നവംബര്‍ 30നകം കൊടുത്തുതീര്‍ക്കാമെന്ന് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. എന്നാല്‍ അതുപോരെന്നും നവംബര്‍ മാസത്തെ പെൻഷൻ കൂടി നവംബര്‍ 30വകം വിതരണം ചെയ്തിരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിര്‍ദ്ദേശിച്ചു.
കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കേരളീയം പരിപാടിയുടെ തിരക്കില്‍ ആയതിനാല്‍ ഹാജരാകാൻ കഴിയില്ലെന്നാണ് ചീഫ് സെക്രട്ടറി സത്യവാങ്‌മൂലത്തില്‍ അറിയിച്ചത്. ഇതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.