മദ്യ നയ അഴിമതിക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്നും ഇഡിക്ക് മുമ്പിൽ ഹാജരായേക്കില്ല. ഇത് എട്ടാം തവണയാണ് കെജ്‌രിവാൾ സമൻസ് തള്ളുന്നത്. കഴിഞ്ഞ 7 തവണയും ഇഡി നടപടി നിയമവിരുദ്ധമെന്ന് ചൂണ്ടികാട്ടി കെജ്രിവാൾ സമൻസ് തള്ളിയിരുന്നു. ‘വിഷയം ഇപ്പോൾ കോടതിയുടെ പരിഗണ നിയിലാണെന്നും കോടതി തീരുമാനം വരുന്നതുവരെ ഇഡി കാത്തിരിക്കണമെന്ന് എഎപി പറഞ്ഞിരുന്നു. അടുത്ത മാസം നേരിട്ട് ഹാജരാകണമെന്ന് കെജ്രിവാളിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. കേസിലെ പ്രതികളിൽ ഒരാളായ സമീർ മഹേന്ദ്രുവുമായി കേജ്രിവാൾ വിഡിയോ കോളിൽ സംസാരിച്ചെന്നും മറ്റൊരു പ്രതിയായ മലയാളി വിജയ് നായരുമായി ചേർന്ന് പ്രവർത്തിക്കാൻ ആവശ്യപ്പെട്ടെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ.
മദ്യ നയ അഴിമതിക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്നും ഇഡിക്ക് മുമ്പിൽ ഹാജരായേക്കില്ല
