കോളജ് ടൂർ ബസിൽ ഗോവൻ മദ്യം കടത്ത്; പ്രിൻസിപ്പൽ ഉൾപ്പടെ നാലു പേർക്ക് എതിരെ കേസ്

Breaking Kerala

കൊല്ലം: കോളജ് ടൂർ ബസിൽ ഗോവൻ മദ്യം കടത്തിയതിന് പ്രിൻസിപ്പൽ ഉൾപ്പടെ 4 പേർക്ക് എതിരെ എക്സൈസ് കേസ്. 50 കുപ്പി മദ്യമാണ് ബസിൽ നിന്ന് എക്സൈസ് പിടികൂടിയത്. ഇതിനെ തുടർന്ന് പ്രിൻസിപ്പലിനും ബസിലെ ജീവനക്കാർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

പ്രിൻസിപ്പലിന്റെയും ബസ് ജീവനക്കാരുടെയും ബാഗിൽ സൂക്ഷിച്ച നിലയിലാണ് 50 കുപ്പി മദ്യം കണ്ടെത്തിയത്. കൊല്ലം കൊട്ടിയത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥികളും അധ്യാപകരുടെയും ഗോവയിലേക്കുള്ള ടൂറിനിടയിലാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *