അരൂർ: ക്രിസ്തുമസ് ദീപാലങ്കാരത്തിനിടയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി കെഎസ്ഇബി അധികൃതർ കഴിഞ്ഞ ദിവസങ്ങളിലെല്ലാം മുന്നറിയിപ്പ് നൽകിയിരുന്നു,
വൈദ്യുതാഘാതമേറ്റ് ജീവഹാനി സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകളാണ് അധികൃതർ നൽകിയത്.
എന്നിട്ടും അതിദാരുണമായ സംഭവമാണ് അരൂരിൽ ഉണ്ടായത്. ദീപാലങ്കാരത്തിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു. അരൂർ പഞ്ചായത്ത് എട്ടാം വാർഡിൽ പൊടിയേരി ജോസ് (കോൺട്രാക്ർ-60) ആണ് മരിച്ചത്.വീട്ടുമുറ്റത്ത് നക്ഷത്രം തെളിയിക്കവേയാണ് വൈദ്യുതാഘാതമേറ്റത്. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ദീപാലങ്കാരത്തിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം
