ആവേശക്കാഴ്ചയായി ‘ലിയോ’ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ. നിരവധി ആരാധകരാണ് ആഘോഷപൂര്‍വ്വം ചിത്രത്തിന്റെ റിലീസ് ഏറ്റെടുത്തത്.ലിയോയുടെ റിലീസിന് മുമ്ബ് വേറിട്ട ഒരു കാഴ്ചയാണ് തമിഴ്‌നാട്ടില്‍ നിന്ന് എത്തിയിരിക്കുന്നത്. കടുത്ത വിജയ് ആരാധകരായ വധൂവരന്മാര്‍ വിവാഹത്തലേന്ന് ലിയോ നടക്കുന്ന തിയേറ്ററിലെത്തി പരസ്പരം മോതിരം കൈമാറി മാലയിടുന്നതിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. വെങ്കടേഷും മഞ്ജുളയുമാണ് പരസ്പരം ഹാരം ചാര്‍ത്തിയതും മോതിരം അണിയിച്ചതും. ലിയോയുടെ ആദ്യ പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകരുടെ മുന്നില്‍ വച്ചായിരുന്നു മാലയിടല്‍. വിജയ് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളും തിയേറ്ററില്‍ ഉണ്ടായിരുന്നു.
‘ലിയോ’ ആദ്യ ദിനത്തില്‍ തീയേറ്ററില്‍ വച്ച് വിവാഹിതരായി വിജയ് ആരാധകരായ വധൂവരൻമാര്‍
