‘ലിയോ’ഓഡിയോ ലോഞ്ച്‌ വിവാദത്തില്‍ ഡിഎംകെയ്‌ക്കെതിരെ വിജയ് ആരാധകരുടെ പ്രതിഷേധം കനക്കുന്നു

Breaking Entertainment

ചെന്നൈ:വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ’ ഓഡിയോ ലോഞ്ച് അനുമതി നിഷേധിച്ചെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് തമിഴകത്ത് പോര് കനക്കുന്നു.ചെന്നൈയിലെ നെഹ്റു ഇൻഡോര്‍ സ്റ്റേഡിയത്തില്‍ പ്രഖ്യാപിച്ച ഓഡിയോ ലോഞ്ച് ആണ് സുരക്ഷ കാരണങ്ങള്‍ പറഞ്ഞ് മാറ്റിയത്.

തമിഴ്നാട്ടിലെ പ്രധാന ഭാഗങ്ങളില്‍ വിതരണാവകാശം കൈമാറാൻ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ലിയോയുടെ നിര്‍മ്മാണ ടീമിനെ സമ്മര്‍ദത്തിലാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഡിഎംകെ സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. ഉദയനിധി സ്റ്റാലിന്റെ പ്രൊഡക്ഷൻ കമ്ബനിക്ക് പങ്കാളിത്തം നല്‍കാത്ത സിനിമകള്‍ തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കാൻ ബുദ്ധിമുട്ടാകുകയാണെന്ന് വിജയ് ആരാധകര്‍ ആരോപിക്കുന്നു.

വിജയ്ക്ക് അനുകൂലമായി നഗരങ്ങളില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. രാഷ്ട്രീയത്തിലേക്ക് സ്വാഗതമെന്നും, മുഖ്യമന്ത്രിയാകണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍. എന്നാല്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ ലിയോ നിര്‍മാതാക്കള്‍ തള്ളിയിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ തന്ത്രമാണ് കാരണമെന്നാണ് വിജയ്യുടെ ആരാധകര്‍ വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *