വൈക്കം: ലെൻസ് ഫെഡ് 13 ാം മത് വൈക്കം ഏരിയ സമ്മേളനം നടന്നു.ലെൻസ്ഫഡ് വൈക്കം ഏരിയയുടെ 13ാം മത് സമ്മേളനം വൈക്കം എംഎൽഎ സി.കെ ആശ ഉദ്ഘാടനം നിർവഹിച്ചു. ലെൻസ് ഫെഡ് ഏരിയ പ്രസിഡന്റ് സി. അനിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈക്കം മുനിസിപ്പൽ വൈസ് ചെയർമാൻ പി ടി സുഭാഷ് മുഖ്യ അതിഥി ആയിരുന്നു,വൈക്കം മുനിസിപ്പൽ പൊതുമരാമത്തു വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ നായർ, ലെൻസ് ഫെഡ് ജില്ലാ പ്രസിഡന്റ് കെ. സന്തോഷ്, ജില്ലാ സെക്രട്ടറി കെ.കെ കുമാർ, സ്റ്റേറ്റ് സ്റ്റാറ്റ്യൂട്ടറി മെമ്പർ കെ.എൻ പ്രദീപ് കുമാർ,ജില്ലാ ട്രഷറർ ടി സി ബൈജു, സംസ്ഥാന കമ്മിറ്റി അംഗം പി.എസ് റോയ് തുടങ്ങിയവർ ആശംസ അർപ്പിച്ചു. ചടങ്ങിൽ ഏറ്റവും നല്ല നാടക നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ച മാളവിക പ്രദീപിനെ ആദരിച്ചു. ഏരിയ സെക്രട്ടറി എം എസ് ശരത് സ്വാഗതവും ഏരിയ ട്രഷറർ വി കെ ശ്രീകുമാർ നന്ദിയും പറഞ്ഞു.വൈക്കം ഏരിയയുടെ പുതിയ ഭാരവാഹികളായി വി കെ ശ്രീകുമാർ (പ്രസിഡന്റ്) സനിഷ്. P. സദൻ (സെക്രട്ടറി ) S. യമുന (ട്രഷറർ ) K. ശ്രീദേവി, K. G ഷാജി (വൈസ് പ്രസിഡന്റ്‌മാർ)K. S. മണികണ്ഠൻ,V. P. പ്രവിൺ(ജോയിന്റ് സെക്രട്ടറി) എന്നിവർ ഉൾപ്പെടുന്ന 22 അംഗ കമ്മിറ്റിയെ യോഗത്തിൽ തെരഞ്ഞെടുത്തു. ജില്ലാ പ്രതിനിധികളായി P. S റോയ് (തലയോലപ്പറമ്പ് )T. C. ബൈജു ( കടുത്തുരുത്തി )M. S. ശരത് ( വൈക്കം സൗത്ത് )K. M. അജികുമാർ (കടുത്തുരുത്തി )C. അനിൽ (തലയോലപ്പറമ്പ് ) എന്നിവരെ തെരഞ്ഞെടുത്തു.
ലെൻസ് ഫെഡ് 13 ാം മത് വൈക്കം ഏരിയ സമ്മേളനം നടന്നു
