യുവ സാഹിത്യകാരി ലക്ഷ്മി പ്രമോദ് രചിച്ച ഇംഗ്ളീഷ് ലഘു ഗ്രന്ഥം വിഷു ദിനത്തിൽ പ്രകാശനം ചെയ്യും

Kerala

മലയാളത്തിലും , ഇംഗ്ളീഷിലും ചരിത്ര പ്രാധാന്യമുള്ളതും. , ആനുകാലിക പ്രസക്തവുമായ ലേഖനങ്ങളിലൂടെ ശ്രദ്ധേയയായ ലക്ഷ്മി പ്രമോദ് രചിച്ച പുതിയ ലഘുഗ്രന്ഥത്തിന്റെ പ്രകാശനം മൂത്തേടത്തുകാവ് ക്ഷേത്രസന്നിധിയിലാണ് നടക്കുക. വൈകിട്ട് ആറു മണിക്ക് പ്രമോദ് വിശ്വം , ഡോ: സുരേഷ് കുമാർ , പ്രൊഫ: ബി. സുമ എന്നിവർ ചേർന്ന് പ്രകാശന കർമം നിർവ്വഹിക്കും. മഹേഷ് , നിരഞ്ജനാ മഹേഷ് എന്നിവർ ആദ്യ പ്രതി ഏറ്റുവാങ്ങും.
കാർഷിക മാഹാത്മ്യത്തിന്റെയും വിത്തിറക്കലിന്റെയും പ്രതീകമായ വിഷുവിന്റെയും , ഐതിഹ്യ ചരിത്രങ്ങൾ ഇടകലരുന്ന മൂത്തേടത്ത് കാവ് ദേവീക്ഷേത്രത്തിന്റെയും പ്രാധാന്യവും പാരമ്പര്യവും കൈയ്യടക്കത്തോടെ ആംഗലേയവൽക്കരിക്കുകയെന്ന ദൗത്യമാണ് ഈ ലഘുഗ്രന്ഥരചനയിലൂടെ ലക്ഷ്മി പ്രമോദ് നിർവ്വഹിച്ചിരിക്കുന്നത്.
വിഷുവുമായി ബന്ധപ്പെട്ട വിവരണങ്ങൾ തനിമയും ഭംഗിയും , അർത്ഥവും ആശയ ഗരിമയും തെല്ലും ചോരാതെ മിനുക്കിയടുക്കി ആംഗലേയവൽക്കരിച്ചിരിക്കുന്ന വിസ്മയകരമായ രചനാശൈലി കൂടിയാണ് പുസ്തകത്താളുകളിലൂടെ കടന്നുപോകുന്ന വായനക്കാരന് അനുഭവവേദ്യമാകുന്നത്….

Leave a Reply

Your email address will not be published. Required fields are marked *