സ്വവർ​ഗ വിവാഹത്തിന്റെ നിയമസാധുത; സുപ്രീംകോടതി നാളെ വിധി പറയും

Breaking National

ഡൽഹി: സ്വവർ​ഗ വിവാഹത്തിന്റെ നിയമസാധുത സംബന്ധിച്ച വിധി സുപ്രീം കോടതി നാളെ പറയും. സ്വവർ​ഗവിവാഹം സ്പെഷ്യൽ മാര്യേജ് ആക്ടിലെ വ്യവസ്ഥകൾക്ക് വിധേയമാക്കണമോ എന്നതിലാണ് സുപ്രീം കോടതി വിധി പറയുക. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് ഇതുസംബന്ധിച്ച ഹർജികൾ പരി​ഗണിക്കുന്നത്. എന്നാൽ, വിഷയത്തിൽ സുപ്രീംകോടതി ഇടപെടരുത് എന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.

ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമാ കോഹ്ലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരാണ് ബഞ്ചിലെ മറ്റ് അം​ഗങ്ങൾ. നാളെ രാവിലെ പത്തരയോടെ ഹർജികൾ കോടതി പരി​ഗണിക്കും. 20 ഹർജികളാണ് കോടതിയുടെ പരി​ഗണനയിലുള്ളത്. സ്പെഷ്യൽ മാര്യേജ് ആക്ടിന്റെ പരിധിയിൽ സ്വവർ​ഗ വിവാഹം വരുമോ എന്നതാണ് പ്രധാന ചോദ്യം. സ്വവർ​ഗാനുരാ​ഗികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് നിലപാടെടുക്കുമ്പോഴും അത്തരത്തിലുള്ള വിവാഹം രജിസ്റ്റർ ചെയ്യാനാവില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *