തിരുവനന്തപുരം: പ്രശസ്‌ത സംഗീതജ്ഞയും കലാ ഗവേഷകയുമായ ലീല ഓംചേരി അന്തരിച്ചു. 94 വയസായിരുന്നു. രാജ്യം കണ്ട മികച്ച സംഗീതജ്ഞയും ഡല്‍ഹി സര്‍വകലാശാലയിലെ മുൻ അദ്ധ്യാപികയുമായിരുന്നു.2009ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. നാടകാചാര്യൻ ഓംചേരി എൻ എൻ പിള്ളയാണ് ഭര്‍ത്താവ്.
കേരള സംഗീതനാടക അക്കാഡമിയുടെ ഫെലോഷിപ്പ് (1990),യുജിസി നാഷണല്‍ അസോസിയേറ്റ് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ കമുകറ പരമേശ്വര കുറുപ്പിന്റെയും ലക്ഷ്‌മിക്കുട്ടിയുടെയും മകളായി 1929 മേയ് 31നാണ് ജനനം. കര്‍ണാടസംഗീതത്തിന് പുറമേ ഹിന്ദുസ്ഥാനി, സോപാന സംഗീതം, നാടൻ പാട്ടുകള്‍, നൃത്തം എന്നിവയില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു.