ഭൂരിപക്ഷം 40000 കടന്നു; തകർന്നടിഞ്ഞ് എൽഡിഎഫ്; ചിത്രത്തിലില്ലാതെ ബിജെപി

Kerala

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനർത്ഥി ചാണ്ടി ഉമ്മന്റെ വിജയ കുതിപ്പ് തുടരവേ വീടിന് മുന്നില്‍ ആഘോഷവമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കുടുംബാംഗങ്ങള്‍ വീടിനകത്ത് പായസ വിതരണം നടത്തിയാണ് ആഘോഷത്തില്‍ പങ്കുചേരുന്നത്. വീടന് പുറത്ത് പ്രവർത്തകർ കൈതോലപ്പായ ഉയര്‍ത്തി വിവാദങ്ങങ്ങളെയും കാറ്റില്‍ പറത്തിയാണ് വിജയം ആഘോഷിക്കുന്നത്.

ചാണ്ടി ഉമ്മന്റെ ലീഡുകള്‍ 40000 കടന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ 72946 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് 32886 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 5754 വോട്ടുകളും നേടി. ചാണ്ടി ഉമ്മന്റെ ഇതുവരെയുള്ള ലീഡ് 40069 ആണ്. ഇനി മൂന്ന് റൗണ്ടുകള്‍ കൂടിയാണ് അവശേഷിക്കുന്നത്. 2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തെയാണ് ചാണ്ടി ഉമ്മന്‍ മറികടന്നു.

Leave a Reply

Your email address will not be published. Required fields are marked *