വൈക്കം : മണിപ്പൂർ കലാപത്തിൽ ബി.ജെ.പി ഗവൺമെന്റ് കൈക്കൊള്ളുന്ന നിലപാടുകൾക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ടി.വി.പുരം കവലയിൽ ചേർന്ന കൂട്ടായ്മ സി.പി.ഐ കോട്ടയം ജില്ലാ അസ്സിസ്റ്റന്റ് സെകട്ടറി ജോൺ വി ജോസഫ് ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് കൺവീനർ കെ.വി.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്സ് (എം) ഉന്നതാധികാര സമിതി അംഗം പി.എം മാത്യു എക്സ്എംഎൽഎ , സി.പി.എം ഏരിയ കമ്മറ്റി അംഗം കെ.കെ.ശശികുമാർ, കവിത റജി, സി.പി.ഐ മണ്ഡലം കമ്മറ്റി അംഗം എം.എസ്.രാമചന്ദ്രൻ ,എസ്.ബിജു, ഇ എൻ.സാലി മോൻ , ടെൽസൺ തോമസ്, ഷിബു കോമ്പാറ, ബി. സദാ നന്ദൻ എന്നിവർ പ്രസംഗിച്ചു.