തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനുമായി ബിസിനസ് ബന്ധമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം ശരിയല്ലെന്നും കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍.ഒരു മത സമൂഹത്തെ പേടിപ്പെടുത്താൻ ഇരു മുന്നണികളും ശ്രമിക്കുകയാണ്. ഒരു മതസമൂഹത്തിന്റെ വോട്ട് നേടാനുള്ള തെരഞ്ഞെടുപ്പല്ല ഇതെന്ന് അദ്ദേഹം പറഞ്ഞു.
മടിയന്മാരായ രാഷ്ട്രീയ നേതാക്കളെ കുറെ കണ്ടിട്ടുണ്ടെന്നും 18 കൊല്ലമായി രാഷ്ട്രീയത്തിലുള്ളയാളാണ് താൻ എന്നും അദ്ദേഹം പറഞ്ഞു. പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കട്ടെ. എന്നാല്‍ ഇങ്ങനെ പുകമറയുണ്ടാക്കാൻ മാത്രമാണ് ഇവർക്ക് അറിയൂ. ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നാലെ പോകാനില്ല. തനിക്ക് വെറെ പണിയുണ്ട്. നുണയ്ക്കും അര്‍ധ സത്യങ്ങള്‍ക്കും പിന്നാലെ പോകാനില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേർത്തു.