തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് കള്ളപ്പണവും മദ്യവും ഒഴുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ്. വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി.പ്രിയങ്കയുടെയും രാഹുലിന്റെയും ചിത്രം പതിച്ച ഭക്ഷ്യക്കിറ്റുകള്‍ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനു പിന്നാലെയാണ് മദ്യവും പണവും ഒഴുക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.കര്‍ണാടകം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് കള്ളപ്പണം ഒഴുക്കുന്നത്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍ അന്വേഷണം നടത്തണമെന്നും പരാതിയിൽ പറയുന്നു.
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് കള്ളപ്പണവും മദ്യവും ഒഴുക്കുന്നത് തടയണം; പരാതി നൽകി എല്‍ഡിഎഫ്
