എല്‍.ബി.എസ്. സ്‌കില്‍ സെന്ററിന്റെയും, അഡീഷണല്‍ ഹോസ്റ്റല്‍ ബ്ലോക്കിന്റെയും ഉദ്ഘാടനം ഫെബ്രുവരി 6ന്

Breaking Kerala

കേരള സർക്കാർ സ്ഥാപനമായ എല്‍.ബി.എസ്. സെന്ററിന് കീഴില്‍ പ്രവർത്തിക്കുന്ന പൂജപ്പുര എല്‍.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമണ്‍ (LBSITW ) പുതുതായി നിർമ്മിച്ച അഡീഷണല്‍ ഹോസ്റ്റല്‍ ബ്ലോക്കിന്റെയും, എല്‍.ബി.എസ്.സ്‌കില്‍ സെന്ററിന്റെയും ഉദ്ഘാടനം ഫെബ്രുവരി 6ന് രാവിലെ 10 മണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും.

ചടങ്ങില്‍ വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. എം.എല്‍.എ അഡ്വ. ആന്റണി രാജു മുഖ്യ പ്രഭാഷണം നടത്തും. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഇഷിതാ റോയ്, ടെക്‌നിക്കല്‍ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. രാജശ്രീ. എം. എസ്. എന്നിവർ പങ്കെടുക്കും. അഡീഷണല്‍ ഹോസ്റ്റല്‍ ബ്ലോക്കിലൂടെ പുതുതായി നൂറ്റമ്ബതു വിദ്യാത്ഥികള്‍ക്കു കൂടി ക്യാമ്ബസ്സില്‍ താമസ സൗകര്യം ലഭ്യമാകും.

1976 ല്‍ സ്ഥാപിതമായ എല്‍ബിഎസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ അമ്ബതാം വാർഷികത്തിലേക്ക് കടക്കുമ്ബോള്‍ എല്‍ബിഎസ്സ് സെന്ററിന്റെ ഏറ്റവും പുതിയ കോഴ്‌സുകള്‍ എല്‍ബിഎസ് സ്കില്‍ സെന്ററുകളില്‍ തുടങ്ങും. 120ല്‍ പരം കോഴ്‌സുകള്‍ ആണ് ഇതിനുവേണ്ടി പുതുതായി ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ കോഴ്‌സുകള്‍ വഴി പുതിയൊരു തൊഴില്‍ സംസ്‌കാരമാതൃക വിദ്യാർത്ഥികളില്‍ സൃഷ്ടിക്കുകയാണ് എല്‍ബിഎസ് സ്‌കില്‍ സെൻറർ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *