പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുക്കട്ടിൽ ഒരുങ്ങുന്ന ‘എമ്പുരാൻ’ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവുമായി പൃഥ്വിരാജ്. ഒക്ടോബർ 5 മുതൽ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകനായ പ്രിത്വിരാജ് അറിയിച്ചു.ഇന്ന് അഞ്ച് മണിക്കാണ് ലോഞ്ച് വീഡിയോയിലൂടെ ചിത്രീകരണ തീയതി പ്രഖ്യാപിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലാകും ചിത്രം തീയറ്ററുകളിൽ എത്തുക. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്.
ഒന്നാം ഭാഗമായ ലൂസിഫർ തീയറ്ററുകളിൽ വൻ ഹിറ്റായിരുന്നു. ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, തുടങ്ങിയവർ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് സൂചന. 400 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്.