രാജസ്ഥാൻ: ഭൂമി തർക്കത്തിന്റെ പേരിൽ യുവാവിനെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി. നിർപത് ഗുർജറാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ ബയാന പട്ടണത്തിൽ ബുധനാഴ്ച ആണ് സംഭവം. വൈകാതെ അരുംകൊലയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലെല്ലാം വൈറൽ ആയി.
ബഹദൂർ ഗുർജറും അടാർ സിങ് ഗുർജർ എന്നിവരുടെ കുടുംബങ്ങൾ ഏറെ നാളായി നിലനിന്ന ഭൂമി തർക്കത്തിനൊടുവിലാണ് അരുംകൊല നടന്നത്. സദാർ പൊലീസിൽ ഭൂമി തർക്കത്തിന്റെ പേരിൽ ഇരുവിഭാഗവും പരസ്പരം പരാതി നൽകിയിരുന്നു. ബഹദൂർ സിംഗിന്റെ കുടുംബം ബുധനാഴ്ച ട്രാക്ടറുമായി തർക്കഭൂമിയിൽ എത്തുകയായിരുന്നു. ഇതിനെതിരെ അടാർ സിംഗിന്റെ കുടുംബവുമായി തർക്കത്തിലേർപ്പെട്ടു. ഇതിനിടെ ഒരു യുവാവ് നിലത്തു കടന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇയാളുടെ മുകളിലൂടെ ട്രാക്ടർ ഓടിച്ചുകയറ്റുകയായിരനന്നു.