മൃഗശാലയിൽ കടുവയുടെ കൂട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Breaking

ലാഹോർ: പാക്കിസ്ഥാൻ പഞ്ചാബിലെ മൃഗശാലയിൽ കടുവയുടെ കൂട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ ബഹവൽപൂരിലെ ഷെർബാഗ് മൃഗശാലയിലാണ് സംഭവം. കടുവ ഷൂ കടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മൃഗശാല അധികൃതർ പരിശോധന നടത്തിയ​പ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
യുവാവ് എങ്ങനെയാണ് കൂട്ടിനുള്ളിൽ കയറിതെന്ന് വ്യക്തമല്ല. യുവാവി​ന്റെ കാലിൽ ഗുരുതരമായി മുറിവേറ്റിട്ടുണ്ട്.ഈ സാഹചര്യത്തിൽ സംഭവത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *