ലേ: ലഡാക്കിന്റെ തലസ്ഥാനമായ ലേയില്‍ ഭൂചലനം. റിക്ടർ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.
ഭൂകമ്ബത്തിന്റെ പ്രകമ്ബനം ലേക്ക് സമീപമുള്ള പ്രദേശങ്ങളിലും അനുഭവപ്പെട്ടു. പുലർച്ചെ 5.30-ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂമിയുടെ അടിയില്‍ 5 കിലോമീറ്റർ ആഴത്തിലാണ് പ്രഭവ കേന്ദ്രമെന്നും കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്നും നാഷണല്‍ സെന്റർ ഫോർ സീസ്‌മോളജി വ്യക്തമാക്കി