ലഡാക്കിലെ കാര്‍ഗിലില്‍ ഭൂചലനം ഉണ്ടായി. 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്ബനം ഉത്തരേന്ത്യയിലും പാകിസ്ഥാനിലെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്.ഉച്ച കഴിഞ്ഞ് 3.48 ഓടേയാണ് ഭൂചലനം ഉണ്ടായത്. ഭൂമിയുടെ അടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത് എന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
ഉത്തരേന്ത്യയ്ക്ക് പുറമേ പാകിസ്ഥാനിലെ ഇസ്ലാമാബാദ് അടക്കമുള്ള പ്രദേശങ്ങളിലുമാണ് പ്രകമ്ബനം ഉണ്ടായത്. ഇന്ന് രാവിലെ നാലു തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പുറമേ പാകിസ്ഥാനില്‍ വീണ്ടും പ്രകമ്ബനം ഉണ്ടായത് പരിഭ്രാന്തി പരത്തി.