കുവൈറ്റ്: കുവൈറ്റ് അമീറായി ചുമതലയേറ്റ ഷെയ്ഖ് മിഷല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വരും വര്‍ഷങ്ങളില്‍ ഞങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും കുവൈത്തിനെ കൂടുതല്‍ അഭിവൃദ്ധിയിലും സമൃദ്ധിയിലും എത്തിക്കാന്‍ ഷെയ്ഖ് മീഷാലിനു സാധിക്കട്ടെ എന്നും മോദി സന്ദേശത്തില്‍ പറഞ്ഞു.