കുറവിലങ്ങാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഏകത്വ – 2023 13, 14, 15, 16 തീയതികളില്‍ കടുത്തുരുത്തിയില്‍ നടക്കും. സെന്റ് മൈക്കിള്‍സ് എച്ച്എസ്എസ് ആതിഥേയത്വം വഹിക്കുന്ന മേളയിലെ മത്സരങ്ങള്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍, വലിയപള്ളി പാരീഷ് ഹാള്‍, താഴത്തുപള്ളി പാരീഷ് ഹാള്‍, ഗവണ്‍മെന്റ് വിഎച്ച്എസ് എന്നിവടങ്ങളിലെ 12 വേദികളിലായിട്ടാവും നടക്കുക. നാല് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ഉപജില്ലയിലെ 92 സ്‌കൂളുകളില്‍ നിന്നായി മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 13ന് രാവിലെ 9.30ന് ആരംഭിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എയും കലാമേളയുടെ ഉദ്ഘാടനം സിനിമാ താരം പാഷാണം ഷാജിയും നിര്‍വഹിക്കും.പരിപാടികളെ കുറിച്ചു വിശദീകരിക്കുന്നതിനായി നടന്ന പത്രസമ്മേളനത്തില്‍ എഇഒ ഡോ കെ.ആര്‍. ബിന്ദുജി, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ സുജ മേരി തോമസ്, പബ്ലിസിറ്റി കണ്‍വീനര്‍ ജോസ് മാത്യു, എച്ച്എം ഫോറം സെക്രട്ടറി കെ.പ്രകാശന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.ജെ. സെബാസ്റ്റിയന്‍ എന്നിവര്‍ പങ്കെടുത്തു.
കുറവിലങ്ങാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം 13 മുതൽ കടുത്തുരുത്തിയിൽ
