കടുത്തുരുത്തി: കുറവിലങ്ങാട് ഗ്രാമപ്പഞ്ചായത്തിലെ ചിറയ്ക്കൽ കുളം നവീകരണം ആരംഭിച്ചു.
സംരക്ഷണ ഭിത്തികൾ ബലപ്പെടുത്തുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്. സംരക്ഷണ വേലി നിർമാണം, കട്ടകൾ നിരത്തി ചുറ്റം മോടി പിടിപ്പിക്കൽ, ചെറിയ പൂന്തോട്ടം തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നതായി വാർഡ് മെമ്പർ ഡാർളി ജോജി പറഞ്ഞു.ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 14.97 ലക്ഷം രൂപ അനുവദിച്ചത്. തുക അനുവദിച്ച നരേന്ദ്രമോദി സർക്കാരിന് ബിജെപി നേതൃത്വം അഭിനന്ദിച്ചു.
ചിറയ്ക്കൽകുളം ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻലാലിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് സിജോ സെബാസ്റ്റ്യൻ, സംസ്ഥാന സമിതി അംഗം ടി. എ ഹരികൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം സി. എം പവിത്രൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സുരേഷ് കൊച്ചുപുരയ്ക്കൻ, സനോജ്കുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് കണ്ടത്തിൽ തുടങ്ങിയവരും ജില്ലാ പ്രസിഡന്റിനൊപ്പം സന്ദർശനത്തിന് എത്തിയിരുന്നു”