കുറവിലങ്ങാട് ഡി പോൾ പബ്ലിക് സ്കൂളിൽ പാഠ്യേതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പ്രതിഭാ സംഗമവും നടത്തി.കഴിഞ്ഞ അധ്യായനവർഷത്തിൽ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും പുരസ്കാരവിതരണവും ഈ അധ്യാന വർഷത്തെ പാഠ്യേതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഡിപോൾ പബ്ലിക് സ്കൂളിൽ നടന്നു.
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ പൂർവ്വ വിദ്യാർഥിനി അഞ്ജലി ജോയി മുഖ്യ അതിഥിയായി .അഞ്ജലി ജോയിക്ക് സ്നേഹാദരവും പുരസ്കാരവും പ്രിൻസിപ്പൽ ഫാദർ സെബാസ്റ്റ്യൻ പൈനാപ്പിള്ളിൽ നൽകി.ഫാദർ ജോമോൻ കരോട്ടുകിഴക്കേൽ (മാനേജർ) മിസ് അഞ്ജലി ജോയ് (മുഖ്യാതിഥി) ഫാദർ. സെബാസ്റ്റ്യൻ പൈനാപ്പിള്ളിൽ (പ്രിൻസിപ്പൽ) ഡോക്ടർ ഫെലിക്സ് ജെയിംസ് (പി ടി എ പ്രസിഡന്റ്) എന്നിവർ കുട്ടികൾക്ക് സന്ദേശം നൽകുകയും പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
സോണിയ തോമസ് (വൈസ് പ്രിൻസിപ്പൽ) ഫാദർ അലോഷി ജോൺ (ബർസാർ) മാസ്റ്റർ ജിബിൻ തോമസ് (ഹെഡ് ബോയ്) കുമാരി ഗൗരി നന്ദന (ഹെഡ് ഗേൾ) എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.