കുറവിലങ്ങാട് :ഡിപോൾ പബ്ലിക് സ്കൂളിലെ പേട്രൺസ് ഡേ ആഘോഷിച്ചു. മാർ ജേക്കബ് മുരിക്കൻ മുഖ്യാതിഥിയായി. വിശുദ്ധ വിൻസന്റ് ഡി പോളിനെ പോലെ കുട്ടികൾ ചാരിറ്റി ലൈഫിന്റെ ഭാഗമാകണമെന്നും വളർച്ചയുടെ ഒരു ഘട്ടത്തിലും ചാരിറ്റി മറക്കരുതെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. ഫാദർ ജോമോൻ കരോട്ടു കിഴക്കേൽ അധ്യക്ഷത വഹിച്ചു.
കുട്ടികളുടെ വിവിധ കലാപരിപാടികൾ ആഘോഷത്തിന് കൊഴുപ്പേകി. ഫാദർ സെബാസ്റ്റ്യൻ പൈനാപ്പിള്ളിൽ, ഫാ. ജോൺ അലോഷി, വൈസ് പ്രിൻസിപ്പൽ മിസ് സോണിയ തോമസ്, പിടിഎ പ്രസിഡന്റ് ഡോക്ടർ ഫെലിക്സ് ജയിംസ് തുടങ്ങിയവർ നേതൃത്വം നൽകി.
കുറവിലങ്ങാട് ഡി പോൾ പബ്ലിക് സ്കൂളിൽ പേട്രൺസ് ഡേ ആഘോഷിച്ചു
