കടുത്തുരുത്തി: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ കോട്ടയം പ്രോജക്ടിനു കീഴിൽ കുറവിലങ്ങാട് ആരംഭിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിന്റെ ഉദ്ഘാടനം ഡിസംബർ 27ന് രാവിലെ 11 ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിക്കും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും.
തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. ആദ്യ വില്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിക്കും. ഖാദി ഗ്രാമവ്യവസായ ബോർഡ് മാർക്കറ്റിംഗ് ഡയറക്ടർ സി. സുധാകരൻ റിപ്പോർട്ട് അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി, ഗ്രാമപഞ്ചായത്ത് അംഗം ബേബി തൊണ്ടാംകുഴി, ഖാദി ഗ്രാമവ്യവസായ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ പി.എസ്. ശിവദാസൻ, കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ്,ഖാദി ഗ്രാമവ്യവസായ ബോർഡ് അംഗങ്ങളായ കെ.എസ്. രമേഷ് ബാബു, കെ. ചന്ദ്രശേഖരൻ, സാജൻ തൊടുക, ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസർ ധന്യ ദാമോദരൻ, കുറവിലങ്ങാട് ഭാരത് മാതാ കോളജ് ഡയറക്ടർ ജോസഫ് പുതിയിടം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ജയകൃഷ്ണൻ,പി.ജി. ത്രിഗുണസെൻ, കെ.കെ. അനിൽകുമാർ, പി.വി സിറിയക്, ശ്രീജിത്ത് കാക്കനാട്ട്, സനോജ് മിറ്റത്താനി, സിബി മാണി എന്നിവർ പങ്കെടുക്കും.കോട്ടയത്തിന്റെ തനതായ ഉല്പന്നങ്ങൾക്ക് പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഖാദി തുണിത്തരങ്ങൾ, റെഡിമെയ്ഡ് ഷർട്ടുകൾ, കോട്ടൺ കുർത്തികൾ, നാടൻ പഞ്ഞി മെത്തകൾ, സിൽക്ക് സാരികൾ, കോട്ടൺ സാരികൾ, ബെഡ്ഷീറ്റുകൾ, ഗ്രാമവ്യവസായ ഉല്പന്നങ്ങളായ തേൻ, ചക്കിലാട്ടിയ എള്ളെണ്ണ, സോപ്പ്, സ്റ്റാർച്ച് തുടങ്ങിയവയും ഷോറൂമിൽ ലഭ്യമാകും. ക്രിസ്മസ്, ന്യൂഇയർ മേളയോടനുബന്ധിച്ച് ജനുവരി ആറുവരെ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റ്/ഡിസ്‌കൗണ്ട് ലഭിക്കും. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭ്യമാണ്.