ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിച്ച് ഗിരീഷ് കുന്നുമ്മൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് “കുറിഞ്ഞി “.
പ്രകാശ് വാടിക്കൽ,
ഡോക്ടർ ഷിബു ജയരാജ്,പ്രകാശ് ചെങ്ങൽ,ശ്യാം
കോഴിക്കോട്,അശ്വിൻ വാസുദേവ്,കെ കെ ചന്ദ്രൻപുൽപ്പള്ളി,എൽദോ,ലൗജേഷ്,സുരേഷ്,
മനോജ്,രചന രവി,
കുള്ളിയമ്മ,ആവണി ആവൂസ്,വിനീതാ ദാസ്, ലേഖനായർ,ലിസി ബത്തേരി,രാഖി അനു, ബാലതാരങ്ങളായ മാളവിക ജിതേഷ്, സമജ്ഞ രഞ്ജിത്,
എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
വേരുശിൽപം നിർമ്മിച്ചും
കൃഷിപ്പണി നടത്തിയും ജീവിച്ചു പോന്ന പണിയ കോളനിയിലെ
മാതന്റെയും സുഹൃത്ത് വെള്ളന്റെയും കുടുംബങ്ങളിലെ അംഗങ്ങളുടെയും അവർ ബന്ധം പുലർത്തുന്ന മറ്റു പൊതു വിഭാഗങ്ങളുടെയും ജീവിത മുഹൂർത്തങ്ങൾ,
ആദിവാസി ഗോത്ര സമൂഹമായ പണിയ വിഭാഗത്തിന്റെ പശ്ചാത്തലത്തിൽ
നല്ലൊരു കാടകത്തിന്റെ കഥ കൂടി പറയുന്ന ചിത്രമാണ് “കുറിഞ്ഞി”.
സിനിമയിലെ ഏറെക്കുറെ കഥാപാത്രങ്ങൾ ഗോത്ര സമൂഹത്തിൽ നിന്ന് തന്നെയാണെന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.
ഗോത്ര ഗായിക
അനിഷിത വാസു ഇതിൽ ഗായികയായും കഥാപാത്രമായുമെത്തുന്നു.
ഛായാഗ്രഹണം-ജിതേഷ് സി ആദിത്യ, എഡിറ്റിംഗ്-രാഹുൽ ക്ലബ്ഡേ,ഗാനരചന-പ്രമോദ് കാപ്പാട്,സംഗീതം-
ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രൻ,ആലാപനം-ദേവനന്ദ ഗിരീഷ്,
അനിഷിതവാസു,ഡോക്ടർ ഷിബു ജയരാജ്,
രചന-പ്രകാശ് വാടിക്കൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എസ് ആർ നായർ
അമ്പലപ്പുഴ,
പശ്ചാത്തല സംഗീതം: പണ്ഡിറ്റ് രമേഷ് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ-
കെ മോഹൻ ( സെവന്‍ ആർട്സ് )സ്റ്റിൽസ്-ബാലു ബത്തേരി,
പ്രൊഡക്ഷൻ കൺട്രോളർ-എ കെ ശ്രീജയൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-എൽദോ,മേക്കപ്പ്-ഒ മോഹൻ കയറ്റില്‍,വസ്ത്രാലങ്കാരം-ലൗജീഷ്,കലാസംവിധാനം-അൻസാർ ജാസ, സംവിധാന സഹായികൾ-സുരേഷ്,അനീഷ് ഭാസ്കർ, രചന രവി,സ്റ്റുഡിയോ- ലാൽ മീഡിയ
പരസ്യകല-മനു ഡാവിഞ്ചി.
വയനാട്, സുൽത്താൻബത്തേരി, അമ്പലവയൽ, ചീരാൽ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ “കുറിഞ്ഞി ” ജനുവരിയിൽ പ്രദർശനത്തിനെത്തും.
പി ആർ ഒ-എ എസ് ദിനേശ്.