മലപ്പുറം: വൈത്തിരി വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിൻ്റെ ദുരൂഹ മരണം മനസാക്ഷിയെ ഞെട്ടിച്ച സംഭവമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിലാണ് ആൾക്കൂട്ട വിചാരണ നടന്നത്. കേരത്തിൽ ഉണ്ടാവാൻ പാടില്ലാത്ത കാര്യമാണ് നടന്നത്. എന്തുകൊണ്ടാണ് ആരും ഇടപെടാതിരുന്നതെന്നും ആരെ ഭയന്നിട്ടാണ് നോക്കി നിന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. അക്രമത്തിലൂടെ ക്യാമ്പസ് കയ്യടക്കുന്ന രീതി തിരഞ്ഞെടുപ്പിൽ ജനങ്ങൾ വിലയിരുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാർ ഉണർന്നു പ്രവർത്തിക്കണം. പുറത്താക്കിയോ, അകത്താക്കിയോ എന്നത് അല്ല പ്രശ്നം. പ്രതികളെ ജയിലിൽ അടയ്ക്കണം. സർക്കാർ അർഹിക്കുന്ന ഗൗരവത്തിൽ കാര്യങ്ങള്‍ കൈകാര്യം ചെയ്തില്ല
വിദ്യാർത്ഥിയുടെ മരണം ഞെട്ടപ്പിക്കുന്നത്; ജനം ചർച്ച ചെയ്യും; പി കെ കുഞ്ഞാലിക്കുട്ടി
