കുമരകം ബോട്ട് ജെട്ടി റോഡിൽ ജീപ്പ് തോട്ടിലേക്ക് ചെരിഞ്ഞു

Local News

കുമരകം : കുമരകം ബോട്ട് ജെട്ടി റോഡിൽ ജീപ്പ് തോട്ടിലേക്ക് ചെരിഞ്ഞു. ജലഗതാഗത വകുപ്പിന്റെ ബോട്ട് തിരിക്കുന്ന കൽക്കെട്ടിന്റെ മേളിൽ നിന്നുമാണ് ജീപ്പ് തോട്ടിലേക്ക് ചെരിഞ്ഞത്. എതിർ ദിശയിൽ വന്ന വാഹനത്തിന് കടന്നുപോകുവാൻ വഴി ഒരുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മറിയം സൗണ്ട്സ് ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്.

നിരവധിയായ ടൂറിസ്റ്റുകൾ വന്നു പോകുന്ന ഈ റോഡിൽ ആവശ്യമായ സുരക്ഷാ സംവിധാനം ഇല്ലാത്തതാണ് അപകടത്തിന് കാരണമാകുന്നത്. ഇടുങ്ങിയ റോഡിൽ രണ്ടു വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്. റോഡിന് സംരക്ഷണവേലി നിർമ്മിക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *